ന്യൂഡല്‍ഹി: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ക്ക് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിക്കും മുകളിലാണ് ദേശീയ താല്‍പര്യങ്ങള്‍ എന്നും അത് കാത്തുസംരക്ഷിക്കണം എന്നുമാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
‘പാര്‍ട്ടിക്കും മുകളിലാവണം ദേശീയ താല്‍പര്യങ്ങള്‍. എന്നാല്‍ ചിലര്‍ ദേശീയതാല്‍പര്യങ്ങള്‍ക്ക് പകരം അവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വികസനം എന്നതാവണം നമ്മുടെ മന്ത്രം. അതേസമയം സമാധാനം, ഐക്യം, യോജിപ്പ് എന്നീ മൂല്യങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനുതകുന്നത്’ – പ്രധാനമന്ത്രി പറഞ്ഞു.
യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ജിതേന്ദ്ര സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.