കൊല്‍ക്കത്ത: വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച വ്യക്തിക്ക് കിട്ടിയത് നായയുടെ പടമുള്ള ഐഡി കാര്‍ഡ്. മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍ കുമാറിനാണ് ഈ വ്യത്യസ്ത അനുഭവം ഉണ്ടായിരിക്കുന്നത്.
സുനില്‍ കുമാര്‍ തന്റെ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് അപേക്ഷിച്ചിരുന്നത്. ഇത് അനുസരിച്ച് ബുധനാഴ്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിക്കുകയും പുതിയ കാര്‍ഡ് നല്‍കുകയും ചെയ്തു. എന്നാല്‍ തന്റെ പുതിയ കാര്‍ഡ് കണ്ട് അയാള്‍ ശരിക്കും ഞെട്ടി. കാര്‍ഡില്‍ തന്റെ ഫോട്ടോക്ക് പകരം ഉണ്ടായിരുന്നത് നായയുടെ പടമാണ്.
WB: Sunil Karmakar, a resident of Ramnagar village in Murshidabad,says he had applied for a correction in his voter ID&when he received a revised ID,it had a dog's photo instead of his own. BDO says "Photo has already been corrected. He'll get final ID with correct photo."(04.03) pic.twitter.com/c9Ba9uybOP
— ANI (@ANI) March 4, 2020
എന്നാല്‍ തനിക്ക് കാര്‍ഡ് കൈമാറുമ്പോള്‍ ഓഫീസര്‍ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ലെന്നും തന്റെ അഭിമാനം വെച്ചുള്ള കളിയാണിതെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു. മാത്രമല്ല ഈ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ അറിയിക്കുമെന്നും ഇതിനെതിരായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുനില്‍ കുമാറിന് നല്‍കിയിരിക്കുന്ന കാര്‍ഡ് അന്തിമമല്ലെന്നാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പറയുന്നത്. സുനില്‍ കുമാറിന് പുതിയ കാര്‍ഡ് അനുവദിക്കും, കാര്‍ഡില്‍ നായയുടെ പടം വന്നത് തെറ്റാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ പ്രതികരിച്ചു.