തൈലം തേക്കൂ, കൊറോണയോട് വിട പറയൂ! ഈ പാസ്റ്ററും വൈറസിനെ കാശാക്കുന്ന ലോബിയോ?

cocunut-oil-banned

പൂനെ: കൊറോണ രാജ്യത്തിന്റെ ഓരോ ഭാഗത്തായി വ്യാപിക്കുമ്പോള്‍ അതിനെ ചെറുക്കാനുള്ള തത്രപ്പാടിലാണ് ഓരോ സംസ്ഥാനങ്ങളും. കേന്ദ്ര സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ നടപടിക്രമങ്ങളും. അത്തരത്തില്‍ എല്ലാവരും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെയെല്ലാം അവഹേളിക്കുന്ന തരത്തിലാണ് പലരുടേയും പെരുമാറ്റങ്ങള്‍

ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു പാസ്റ്ററും അദ്ദേഹത്തിന്റെ തൈലവുമാണ്. കൊറോണ വൈറസിനെ തുരത്താന്‍ ഈ തൈലത്തിന് കഴിവുണ്ടെന്നാണ് പാസ്റ്ററുടെ വാദം. ക്രിസ്തുവിന്റെ രക്തം എന്ന് നൂറ് തവണ ചൊല്ലിയ ശേഷം തൈലം ഉപയോഗിക്കാനാണ് പൂനെ സ്വദേശിയായ പാസ്റ്റര്‍ നിര്‍ദേശിക്കുന്നത്. ദൈവത്തിന്റെ പേരില്‍ ഇത്തരം കച്ചവടം നടത്തുന്നത് വളരെ ഖേദകരമായ കാര്യമാണ്.

ഇദ്ദേഹം വിശ്വാസികളോട് ഈ തൈലം ഉപയോഗിക്കാന്‍ പറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഇരുപത്തിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഈ തൈലം പകര്‍ച്ച വ്യാധികളില്‍ നിന്ന് മോചനം നല്‍കുമെന്നാണ് പറയുന്നത്.

അതേസമയം രാജ്യത്ത് കര്‍ശനമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിരിക്കുമ്പോള്‍ കൊറോണയെ വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്ന ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തേയും പുറത്ത് വന്നിരുന്നു. കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് വ്യാജ ആള്‍ ദൈവം ഉത്തര്‍പ്രദേശില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സഹായിക്കുന്ന ഒരു മാന്ത്രികക്കല്ല് തന്റെ കൈവശമുണ്ടെന്നായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു കല്ല് 11 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. കൊറോണ വൈറസിനെ മറികടക്കാനുള്ള ശക്തി കല്ലിന് ഉണ്ടെന്നും ഇയാള്‍ ആളുകളെ അറിയിച്ചു. ‘കൊറോണ വാല ബാബ’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ആളുകള്‍ വഞ്ചനയില്‍ പെടുന്നെന്ന വാര്‍ത്ത പരന്നതോടെ പൊലീസ് ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തു.

Top