മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ ന്യൂസിലണ്ട് ഇന്ത്യക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു. മത്സരത്തില്‍ ടീമില്‍ ചെറിയ മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. ടിം സൗത്തിക്കു പകരം പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ നിരയിലും ചെറിയ മാറ്റമുണ്ട്. കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചഹല്‍ ടീമിലെത്തി.
ടൂര്‍ണമെന്റില്‍ നാലു മത്സരങ്ങളില്‍നിന്ന് 14 വിക്കറ്റ് നേടിയ പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പകരം ഭുവനേശ്വര്‍ കുമാറിനെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ലോകകപ്പിലെ ആദ്യ സെമി മത്സരമാണ് നടക്കുന്നത്