india – oil – opec

റിയാദ്: ഒപെക് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുളള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ഇന്ത്യ. വിപണിയില്‍ ഒപെക് രാഷ്ട്രങ്ങള്‍ക്കുള്ള ആധിപത്യമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റോയിട്ടേഴ്‌സ് ഓയില്‍ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എണ്ണ വിപണിയില്‍ ഒപെക് ഇതര രാഷ്ട്രങ്ങളുടെ മേല്‍ സൗദിയും ഇറാഖും ഉള്‍പ്പടെയുള്ള ഒപെക് രാഷ്ട്രങ്ങള്‍ക്കാണ് ആധിപത്യമെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത അസംസ്‌കൃത എണ്ണയുടെ 29 ശതമാനം വര്‍ധനവാണ് ഈ വര്‍ഷംം ജനുവരിയില്‍ രേഖപ്പടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇറാഖില്‍ നിന്ന് 52 ശതമാനം അധിക ഇറക്കുമതി ഇന്ത്യ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഇന്ത്യയിലെ എണ്ണ കമ്പനികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇറക്കുമതി ചെയ്തത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്നതിന് ചെലവ് കുറവാണ്.

വളരെ കുറഞ്ഞ ദൂരം മാത്രമാണ് സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലേക്കുളളത്. ഇത് ഒപെക് ഇതര രാജ്യങ്ങളിലെ അസംസ്‌കൃത എണ്ണയെക്കാള്‍ മികച്ച വിലക്ക് ഇന്ത്യയിലേക്ക് എണ്ണ കയറ്റി അയക്കാന്‍ സഹായിക്കുന്നുണ്ട്. ഇതാണ് ഇന്ത്യയിലേക്ക് ഇറക്കുമതി വര്‍ധിക്കാന്‍ കാരണം.

Top