ആക്രമണങ്ങള്‍ക്ക് താല്‍കാലിക വിശ്രമം, മധുരം കൈമാറി ഇന്ത്യ-പാക് സൈന്യം

ശ്രീനഗര്‍: തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും ഇന്ന് താല്‍കാലിക വിശ്രമം.

ചെറിയ പെരുന്നാള്‍ ആഘോഷിച്ച് ജമ്മുവിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ പരസ്പരം മധുരം കൈമാറി.

‘തോക്കുകള്‍ ഇന്ന് നിശ്ചലമായിരുന്നു. ഇതുവരെയും പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ മാസം മാത്രം 20 വെടിനിര്‍ത്തല്‍ ലംഘനങ്ങളും, രണ്ട് നുഴഞ്ഞ് കയറ്റ ശ്രമവും ആണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിുട്ടുള്ളത്. മൂന്ന് ഇന്ത്യന്‍ സൈനികരാണ് പാക് നുഴഞ്ഞുകയറ്റങ്ങളുടെയും ആക്രമണങ്ങളുടെയും ഫലമായി ഇന്ത്യയ്ക്ക് നഷ്ടമായത്.

കഴിഞ്ഞ ഞായറാഴ്ചയും മൂന്ന് തവണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇതിനെതിരെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചിരുന്നു.

Top