മോസ്‌കോ: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ പെരുകുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും സൈനികാഭ്യാസത്തില്‍. റഷ്യയിലെ ചെബാര്‍ക്കുളില്‍ ഭീകരവാദത്തിനെതിരായ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) സൈനികാഭ്യാസത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനുമായി ചേര്‍ന്ന് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത.
സംഘടനയിലെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീകരവാദത്തിനെതിരെ സഹകരണം വളര്‍ത്തുകയാണ് സംയുക്താഭ്യാസത്തിന്റെ ലക്ഷ്യം.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമേ ചൈന, റഷ്യ, കസാഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം സൈനികരാണ് എസ്സിഒ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.