india-pak-attack- 3 soldiers dead

indian army

ശ്രീനഗര്‍ :ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത ഏറ്റുമുട്ടല്‍. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇന്ത്യ തക്കതായ മറുപടി നല്‍കി.

ബിഎസ്എഫിന്റെ പ്രത്യാക്രമണത്തില്‍ മൂന്നു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായും ആറു പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് കനത്ത നാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

നൗഷേറ സെക്ടറില്‍ ഇന്നലെ രാത്രി പത്തോടെയാണ് പാക്ക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇതില്‍ മൂന്നു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു.

പലയിടങ്ങളിലും ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടമില്ലെന്നും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ 20 മണിക്കൂറിലേറെയായി രാജ്യാന്തര അതിര്‍ത്തിയോടും നിയന്ത്രണരേഖയോടും ചേര്‍ന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ പാക്ക് സൈന്യം ഇടതടവില്ലാതെ വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയാണ്.

ആര്‍എസ് പുര, നൗഷേറ മേഖലകളിലാണ് കൂടുതല്‍ ആക്രമണം ഉണ്ടായത്. ഈ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ആര്‍എസ് പുര അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ ആറു ഗ്രാമീണര്‍ക്ക് പരുക്കേറ്റിരുന്നു.

Top