ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്കി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സേന ഇന്ന് നല്കിയ കനത്ത തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടം.
14 പാക് പോസ്റ്റുകള്‍ ഒറ്റയടിക്ക് നിലംപരശാക്കിയ ആക്രമണത്തില്‍ നിരവധി പാക് സൈനികരും കൊല്ലപ്പെട്ടു.
അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ ,സൈനിക മേധാവികള്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
കരസേനക്കു പുറമേ വ്യോമസേനയോടും നാവിക സേനയോടും ഏത് സഹചര്യവും നേരിടാന്‍ റെഡിയായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.