വീണ്ടും അതിര്‍ത്തിയില്‍ പാക്ക് സേനയുടെ പ്രകോപനം ; ഇന്ത്യ തിരിച്ചടിച്ചു

കശ്മീര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ മേഖലയില്‍ ഇന്ത്യ-പാക്ക് സൈന്യങ്ങള്‍ ഏറ്റുമുട്ടി.

നൗഷേര സെക്ടറില്‍ പ്രകോപനമൊന്നുമില്ലാതെയാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.

മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക്ക് സേനയുടെ ആക്രമണം. ഇതോടെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു.

ഇന്ത്യ ശക്തമായ വെടിവയ്പ്പ് നടത്തുന്നതിനിടെ പാക്ക് സൈന്യവും ആക്രമണം നടത്തി.

ഇരുവശത്തും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Top