ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വഴിയുള്ള കച്ചവടങ്ങള്‍ തടസ്സമില്ലാതെ നടത്താന്‍ മുന്‍കൈ എടുക്കാമെന്ന വാഗ്ദ്ദാനവുമായി യു.എ.ഇ. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യമേഖലയിലെ സഹകരണത്തിന് മൂന്ന് രാജ്യങ്ങളും ചേര്‍ന്നുള്ള സഹകരണം ശക്തമാക്കാന്‍ ശ്രമം നടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26ന് നടന്ന ആദ്യഘട്ട ചര്‍ച്ച നടത്തിയത് യു.എ.ഇ വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സയ്യദായിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യ-പാക് വാണിജ്യ ഇടനാഴി വഴിയുള്ള കച്ചവടം പുനരാരംഭിക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയത്.
ഇന്ത്യക്കെതിരെ പാകിസ്താന്‍ നിരന്തരമായി നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് വാണിജ്യ ബന്ധങ്ങളില്‍ തടസ്സം നേരിട്ടത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബ് വാണിജ്യ ബന്ധം ശക്തമാക്കുന്നതില്‍ ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലാകണമെന്ന് യുഎഇ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇന്ത്യ-പാക് ബന്ധം എങ്ങനെയാകണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.