മാതൃരാജ്യത്ത് തിരിച്ചെത്തിയതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് അഭിനന്ദന്‍ വര്‍ദ്ധമാന്‍

ന്യൂഡല്‍ഹി: മാതൃരാജ്യത്ത് തിരിച്ചെത്തിയതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. വ്യോ​മ​സേ​നാ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​ഭി​ന​ന്ദ​ന്‍റെ സ​ന്തോ​ഷ വാ​ക്കു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

വാഗാ അതിര്‍ത്തിയില്‍ വച്ച് രാത്രി 9.20ഓടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയില്‍ അഭിനന്ദിനെ കാണുവാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.

റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. പാകിസ്ഥാനി റേഞ്ചേഴ്‌സാണ് അഭിനന്ദനെ ബി.എസ്.എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു.

അത്താരിയില്‍ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.

Top