ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ അശാന്തി പരിഹരിക്കാന്‍ ഇന്ത്യയുമായി പാക്കിസ്ഥാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നുവെന്ന് സൂചന.പാക് മാധ്യമമായ ഡോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ) തല ചര്‍ച്ചയ്ക്കാണ് പാക്കിസ്ഥാന്‍ തയാറെടുക്കുന്നത്. അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ നാല് പാക് പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ക്കു പാക്കിസ്ഥാന്‍ മുന്‍കൈ എടുക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ഇരുരാജ്യങ്ങളിലെ ഡിജിഎംഒമാരും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും ടെലിഫോണ്‍ മുഖേന ചര്‍ച്ചകള്‍ സാധാരണമാണെങ്കിലും കൂടിക്കാഴ്ച നാലു വര്‍ഷമായി നടന്നിട്ടില്ല.