കൊളംബൊ : ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം മഴ മുടക്കിയതിനെ തുടര്‍ന്ന് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്നലെ ടോസ് കഴിഞ്ഞ് മത്സരം നടക്കുമ്പോള്‍ മഴയുടെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ 24.1 ഓവര്‍ പിന്നിട്ടപ്പോള്‍ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ ആയതുമില്ല. പിന്നാലെ റിസര്‍വ് ദിനം ബാക്കി കളിക്കാമെന്ന നിലയില്‍ പിരിയുകയായിരുന്നു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മികച്ച നിലയിലായിരുന്നു. മഴയെത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാന്‍ ഇന്ത്യക്കായിരുന്നു.
കൊളംബോയില്‍ ഇന്നത്തെ മത്സരം എന്തായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന്. അത്ര ആശാവഹമല്ലെന്നാണ് കൊളംബോയില്‍ നിന്നുള്ള കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. എന്നാല്‍ കൊളംബൊയില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. റിസര്‍വ് ദിനത്തിലെ മത്സരവും മഴ മുടക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. രാവിലെ മഴയുടെ സാധ്യത 100 ശതമാനമാണ്. ഉച്ചയ്ക്ക് ശേഷം അത് 97 ശതമാനമായി കുറയും. വൈകുന്നേരം 80 ശതമാനം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനം. കൊളംബോയില്‍ നിന്നുള്ള ചില വീഡിയോകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
It is raining in colombo again.#INDvsPAK #INDvPAK #FlyEaglesFly #PAKvIND #AsiaCup2023 #colomboweather #ViratKohli #BabarAzam𓃵 pic.twitter.com/C867MVD13U
— Irfan Khan (@I03158912583) September 11, 2023
മഴയില്ലെങ്കില്‍ ശേഷിക്കുന്ന ഓവറുകളാണ് ഇന്ന് എറിയുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും (56), ശുഭ്മാന്‍ ഗില്ലിന്റേയും (58) വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇരുവരും ഒന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് പിരിയുന്നത്. ഷദാബ് ഖാനാണ് രോഹിത്തിനെ മടക്കുന്നത്. തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ ഷഹീന്‍ അഫ്രീദി മടക്കി. വിരാട് കോലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍.
BAD NEWS: For Pak Vs Ind Match
Raining ⛈️☔ in Colombo Early Morning 🌅#pakvsind2023 #colomboweather #AsiaCup2023 pic.twitter.com/l8WlnhBgjg— Arif Raee (@ArifRaee07) September 11, 2023
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്കും സ്ഥാനം നഷ്ടമായി. ജസ്പ്രിത് ബുമ്രയാണ് പകരക്കാരന്‍.
Ind vs Pak Super 4 match, Colombo weather update: It is highly likely that today’s match between India and Pakistan will be affected by rain just like their previous match in group stage.Hope no rain today #IndiavsPak #INDvPAK #AsiaCup #PAKvIND pic.twitter.com/wnPhv0Sr4X
— kanishka (@i_kanishka_shrm) September 11, 2023