ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ക്രിക്കറ്റ് ഒളിംപിക്‌സില്‍ മത്സര ഇനമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ് മുന്‍കൈ എടുക്കേണ്ടതെന്നും,അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2015നും 2023നും ഇടയില്‍ ആറ് പരമ്പരയില്‍ കളിക്കാമെന്ന ഉടമ്പടി ബിസിസിഐ ലംഘിച്ചുവെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതിക്ക് പിന്നാലെയാണ് ഐ സി സിയുടെ വിശദീകണം. ക്രിക്കറ്റ് ഒളിംപിക്‌സ്‌ ഇനമാക്കുന്നതില്‍ ബിസിസിഐയുടെ സമ്മതം ആവശ്യമാണെന്നും ഡേവ് റിച്ചാര്‍ഡ്‌സണ്‍ സൂചിപ്പിച്ചു. വരുമാന നഷ്ടമുണ്ടാവുമെന്ന കാരണത്താലാണ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനെ ബിസിസിഐ എതിര്‍ക്കുന്നത്.

Top