ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്‌ക്കൊപ്പമായിരിക്കും വിജയമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ജൂണ്‍ 16നാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. ഇപ്രാവിശത്തെ ഇന്ത്യന്‍ ടീം മികച്ചതാണെന്നും ടീമിനെ കീഴ്‌പ്പെടുത്താനുള്ള ശേഷി പാക്കിസ്ഥാനില്ലെന്നും ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടു. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 105 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റത്രയും പ്രാധാന്യമുള്ളതല്ലെന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ആവേശം മീഡിയ സൃഷ്ടിച്ചെടുത്തതാണ്. പത്ത് തവണ ഏറ്റുമുട്ടിയാല്‍ 9.5 തവണയും ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ വിജയം നേടുവാന്‍ കഴിയും. ഇന്ത്യയ്‌ക്കൊപ്പം മികച്ച കളിക്കാര്‍ തന്നെയാണ് ഉളളത്. അതുകൊണ്ട് തന്നെ വിജയ സാധ്യതയും കൂടുതലാണ് ഹര്‍ബജന്‍ സിംഗ് പറഞ്ഞു.