ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ സിന്ധുനദിയില്‍ പുതിയ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ ഒരുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പുതിയതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളായിരിക്കും നടപ്പാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാപൂര്‍ കാണ്ഡി അണക്കെട്ട്, ജമ്മു കശ്മീരിലെ ഊജ്ജ് അണക്കെട്ട്, പഞ്ചാബിലെ സത്‌ലജ് ബിയാസ് നദികള്‍ എന്നിവയെ ബന്ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളായിരിക്കും ആദ്യ ഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സിന്ധു നദിയുമായി ബന്ധപ്പെട്ട് ഇന്ത്യാ-പാക്കിസ്ഥാന്‍ കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതാണ്. ചെനാബ്, ഝലം, സിന്ധു നദി തുടങ്ങിയവയിലെ ജലം പാക്കിസ്ഥാന് അനുവദിക്കപ്പെട്ടതാണ്. ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതില്‍ 94 ശതമാനത്തോളം രാജ്യത്ത് ഉപയോഗിക്കുകയും ബാക്കി പാക്കിസ്ഥാനിലേക്ക് ഒഴുക്കുകയുമാണ് ചെയ്യുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Top