ന്യൂഡല്‍ഹി: ലോകത്ത് സന്തോഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 133 ആം സ്ഥാനത്താണ് ഇന്ത്യ.
തീവ്രവാദി ആക്രമണങ്ങള്‍ തുടര്‍ക്കഥയായ പാകിസ്താനും ദരിദ്രരാജ്യമായ നേപ്പാളിനേക്കാളും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ തവണ 156 രാജ്യങ്ങളുള്ള പട്ടികയില്‍ 122ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20ന് മുന്നോടിയായി എല്ലാവര്‍ഷവും തയ്യാറാക്കുന്ന പട്ടികയിലാണ് ഈ വിവരം നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ 75ാം സ്ഥാനത്തും ഭൂട്ടാന്‍ 97, നേപ്പാള്‍ 101ാം സ്ഥാനത്തും, ബംഗ്ലാദേശ് 115, ശ്രീലങ്ക 116 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്റാണ്. കഴിഞ്ഞ വര്‍ഷം 14ാം സ്ഥാനത്തായിരുന്ന അമേരിക്കയ്ക്ക് ഇത്തവണ 18ാം സ്ഥാനമാണ് ലഭിച്ചത്. ബ്രിട്ടന്‍ 19ഉം യുഎഇ 20ഉം സ്ഥാനത്താണ്.