2022ൽ നടക്കുന്ന ഏകദിന വനിത ലോകകപ്പിൽ ഇന്ത്യൻ വനിതകൾ പാകിസ്ഥാൻ വനിതകളെ നേരിടും. ന്യൂസിലാൻഡിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ മാർച്ച് 6നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം. കഴിഞ്ഞ ദിവസമാണ് ഐ.സി.സി ഏകദിന വനിത ലോകകപ്പിന്റെ ഫിക്സ്ചറുകൾ പുറത്തുവിട്ടത്.
ഏകദിന ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരത്തിൽ മാർച്ച് 4ന് ആതിഥേയരായ ന്യൂസിലാൻഡ് വെസ്റ്റിൻഡീസിനെ നേരിടും. കൊറോണ വൈറസ് ബാധയെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ആരംഭിക്കേണ്ട ടൂർണമെന്റ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചത്.
ടൂർണമെന്റിൽ 8 ടീമുകളാണ് മത്സരിക്കുന്നത്. ന്യൂസിലാൻഡ്, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ളദേശ്, പാകിസ്ഥാൻ, വെസ്റ്റിൻഡീസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 8 ടീമുകളും പരസ്പരം മത്സരിക്കുന്ന രീതിയിലാണ് ടൂർണമെന്റ്. ഇതിൽ മികച്ച പ്രകടനവും പുറത്തെടുക്കുന്ന നാല് ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും.