ന്യൂഡല്‍ഹി: ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യ ഇസ്രയേലില്‍ നിന്നും സ്‌പൈക് മിസൈലുകള്‍ സ്വന്തമാക്കുന്നു. അത്യന്തം മാരകശേഷിയുള്ള ഈ മിസൈല്‍ വന്‍ അപകടകാരിയാണ്.
റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡാണ് സ്പൈക് മിസൈലുകളുടെ നിര്‍മാതാക്കാള്‍. ശത്രുവിന്റെ ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി ആര്‍ ഡി ഒ. എന്നാല്‍ ഇതിന് മൂന്നുവര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഇസ്രയേലില്‍നിന്ന് സ്പൈക് മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായും സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പട്ടാളത്തിന് ഈ വര്‍ഷം അടിയന്തരമായി ആവശ്യമുള്ളവയുടെ പട്ടികയില്‍ സ്പൈക് മിസൈലുകളെ ഉള്‍പ്പെടുത്തിയേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.