india playing with fire by hosting taiwan mps chinese media

ബെയ്ജിങ്: തായ്‌വാന്‍ എംപിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് ‘തീകൊണ്ടുള്ള കളിയാണെന്ന്’ ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച വിവരം ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ ആഴ്ചയാണ് തായ് വാന്‍ എംപി ഇന്ത്യന്‍ സന്ദര്‍ശനം.

2016 ഡിസംബറിലെ പാര്‍ലമെന്ററി സൗഹൃദ ഫോറത്തിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. ഏക ചൈന പോളിസിയാണ് സ്വീകരിച്ചു വരുന്നത് എന്നതിനാല്‍ തായ് വാനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധങ്ങളൊന്നുമില്ല. തായ് പേയില്‍ ഇന്ത്യക്ക് എംബസിക്ക് പകരം ഇന്ത്യാ-തായ്‌പേയി അസോസിയേഷന്‍ മാത്രമാണുള്ളത്.

തായ് വാനില്‍ ഇതേവരെ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പോലും സന്ദര്‍ശനം നടത്താത്ത സാഹചര്യത്തില്‍ ഒരു തായ് വാന്‍ എംപി ഇന്ത്യയിലെത്തുന്നത് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.

തായ്‌വാന്റെ കാര്യത്തില്‍ ചൈനയെ എതിര്‍ക്കുന്നതില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും പിന്നോട്ടുപോയ സാഹചര്യത്തിലാണ് ഇന്ത്യ പ്രകോപനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.

Top