ഗ്രൂപ്പ് എ-യിലെ മല്‍സരത്തില്‍ മക്കാവുനെ തോല്‍പ്പിച്ച് ഏഷ്യ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഇന്ത്യ.
മക്കാവുവിനെ 4-1ന് അട്ടിമറിച്ചാണ് ഇന്ത്യ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടിയത്.
28-ാം മിനിട്ടില്‍ റോവ്‌ലിന്‍ ബോര്‍ഗെസിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. 37-ാം മിനിട്ടില്‍ നിക്കോളാസ് ടാരോയിലൂടെ മക്കാവു ഗോള്‍ മടക്കി. 60-ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ വെടിയുണ്ട പോലെയുള്ള ഷോട്ട് ഇന്ത്യക്ക് വീണ്ടും മേല്‍കൈ നല്‍കി. പിന്നീട് നീലപ്പടക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 70-ാം മിനിട്ടിലും ഇഞ്ച്വറി ടൈമിന്റെ 2-ാം മിനിട്ടിലും ഗോളുകള്‍ നേടി ഇന്ത്യ സ്‌കോറിങ് പൂര്‍ത്തിയാക്കി.