ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽനിന്ന് 76ശതമാനമാണ് ഓഹരി സൂചികകൾ ഉയർന്നത്. നേട്ടത്തില്‍ യുഎസ് വിപണിയെ പിന്നിലാക്കിയിരിക്കുകയാണ് ഇന്ത്യ. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യംചെയ്താൽ നേട്ടത്തിന്റെ കാര്യത്തിൽ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്.
കനേഡിയൻ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നിൽ. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി.വിപണിയിലെ നേട്ടത്തിനുപിന്നിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി.