ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യ

money

മുംബൈ: ഇന്ത്യയുടെ വിദേശ കരുതല്‍ ധനം ഉയര്‍ന്ന നേട്ടത്തില്‍. ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 400 ബില്ല്യണ്‍ ഡോളറാണ് വിദേശ കരുതല്‍ ധനമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ എട്ടാം സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു.

2014 ഏപ്രില്‍ മാസം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

100 ബില്ല്യണ്‍ ഡോളറായിരുന്നു അവസാന ആഴ്ചയില്‍ രേഖപ്പെടുത്തിയിരുന്നത്. വിദേശ നാണ്യങ്ങളുടെ വരവ്, സ്വര്‍ണ നിക്ഷേപം എന്നിവ ഉള്‍പ്പെട്ടതാണ് 400 ബില്ല്യണ്‍ ഡോളറിലുള്ള കരുതല്‍ നിക്ഷേപം.

വിദേശ നിക്ഷേപത്തിലുണ്ടായ വന്‍ വര്‍ധനവാണ് ഇത്രയും ഉയര്‍ന്ന കരുതല്‍ ധന മികവിലേക്കെത്തിക്കാന്‍ രാജ്യത്തെ സഹായിച്ചിരിക്കുന്നത്.

Top