ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

റ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്.കോവിഡ് പിടിമുറുക്കിയ പശ്ചാത്ത
ത്തിലും 55 സംരംഭകരാണ് ആദ്യമായി പട്ടികയില്‍ ഇടം പിടിച്ചത്.

ഇന്ത്യയില്‍ ജീവിക്കുന്ന 177 പേരാണ് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാര്‍ 209 പേരുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നന്‍. 83 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയില്‍ എട്ടാം സ്ഥാനമാണുള്ളത്.

ഗൗതം അദാനി(48-ാംസ്ഥാനം), ശിവ് നാടാര്‍(58), സൈറസ് പുനവാല(113), രാധാകൃഷ്ണന്‍ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാര്‍മംഗളം ബിര്‍ള(212), സൈറസ് മിസ്ത്രി(224), രാഹുല്‍ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാല്‍(359), രാജീവ് സിങ്(362), അശ്വിന്‍ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്.

 

 

 

 

 

 

 

 

Top