ഇന്ത്യയിലെ കോവിഡ് വാക്‌സിൻ വിതരണം, ലക്സംബർഗുമായി കൈ കോർക്കാനൊരുങ്ങി ഇന്ത്യ

ൽഹി: ഇന്ത്യയിൽ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ വിതരണത്തിനായി ശീതീകരണ യൂണിറ്റുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചർച്ച നടത്തും. ആദ്യഘട്ട ചർച്ചകൾക്കായി ശീതീകരണ യൂണിറ്റുകൾ നിർമിക്കുന്ന ലക്സംബർഗിലെ ബി മെഡിക്കൽ സിസ്റ്റംസ് കമ്പനി അധികൃതർ ശനിയാഴ്ച ഇന്ത്യയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.
കേന്ദ്ര ആരോഗ്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം പ്രതിനിധികളുമായും നീതി ആയോഗ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ മാസം ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലും നരേന്ദ്ര മോദിയും തമ്മിൽ നടന്ന സംഭാഷണത്തിനിടെ വാക്സിൻ വിതരണത്തിലെ വെല്ലുവിളിയെക്കുറിച്ച് മോദി പറഞ്ഞിരുന്നു. രാജ്യത്തെ വാക്സിൻ പരീക്ഷണം പൂർത്തിയായാലും അവയുടെ വിതരണത്തിന് ആവശ്യമായ തോതിൽ ശീതീകരണ യൂണിറ്റുകൾ ലഭ്യമാക്കുക എന്നത് കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് വിദേശകമ്പനിയുടെ സഹായത്തോടെ പര്യാപ്തമായ ശീതീകരണ യൂണിറ്റുകൾ സജ്ജമാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.

Top