ന്യൂഡല്‍ഹി: ഫ്രണ്ട് ലോവര്‍ കണ്‍ട്രോള്‍ ആമിനു തകരാറുള്ളതായി സംശയിക്കുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ടുകളെ ഇന്ത്യ തിരികെ വിളിച്ചു. 4,397 ഇക്കോസ്‌പോര്‍ടുകള്‍ക്കാണ് ഇത് ബാധകം. ഇത്തരം തകരാറുമൂലം സ്റ്റിയറിങ് നിയന്ത്രണം മോശമാകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കല്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ വില്‍പ്പന വിജയം നേടിയ സബ് കോമ്പാക്ട് എസ് യു വി യാണ് ഇക്കോസ്‌പോര്‍ട്.
ഉപഭോക്താക്കള്‍ക്ക് ലോകനിലവാരത്തിലുള്ള വാഹനം നല്‍കണമെന്ന പ്രതിബദ്ധതയുള്ളതിനാലാണ് തകരാറുകള്‍ പരിഹരിച്ചുനല്‍കാന്‍ തിരിച്ചുവിളി നടത്തുന്നതെന്ന് ഫോഡ് ഇന്ത്യ അറിയിച്ചു.
തകരാറുള്ളതായി സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളുമായി ഡീലര്‍ഷിപ്പ് മുഖേന കമ്പനി ബന്ധപ്പെടും. കഴിഞ്ഞ വര്‍ഷം ഫിയസ്റ്റ, ഫിഗോ മോഡലുകളെ കമ്പനി തിരികെ വിളിച്ചിരുന്നു. ഫോഡിന്റെ ചെന്നൈ പ്ലാന്റില്‍ 2017 മേയ് മാസത്തിനും ജൂണിനും ഇടയില്‍ നിര്‍മിച്ച ഇക്കോസ്‌പോര്‍ടുകളെയാണ് തിരിച്ചുവിളിക്കുന്നത്.