രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ 2,593 രോഗികൾ, 44 മരണം

ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. 24 മണിക്കൂറിനിടെ 2,593 പേർക്ക് രോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 44 പേർ മരിച്ചു. ഇതോടെ ആകെ മരണം 522193 ആയി.നിലവിൽ രാജ്യത്ത് 15,873 ആക്ടീവ് രോഗികൾ. 1,755 പേരാണ് ഇന്നലെ രോഗ മുക്തരായത്. ഇതോടെ ആകെ രോഗ മുക്തരുടെ എണ്ണം 42519479.

ഇതുവരെയായി 1,87,67,20,318 പേരാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചു.

Top