ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആർ. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിൽ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. ദില്ലി, മഹാരാഷ്ട്ര, ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയിരുന്നു. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം ഉയർന്ന് തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിന് പുറമേ, കർണാടകത്തിലും തമിഴ‍്‍നാട്ടിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.
പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.