ന്യൂഡല്‍ഹി: വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍നിന്നു പാക്കിസ്ഥാന്‍ പിന്മാറണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. ‘ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ പാക്കിസ്ഥാന്റെ പത്രക്കുറിപ്പ് കണ്ടു. ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ വിട്ടുനില്‍ക്കണം’ ശ്രീവാസ്തവ വ്യക്തമാക്കി.
അതിര്‍ത്തി കടന്നു ഭീകരപ്രവര്‍ത്തനം നടത്തുകയും സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നതല്ല. എന്നിരുന്നാലും ഇത്തരം അഭിപ്രായങ്ങള്‍ അങ്ങേയറ്റം ഖേദകരമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനു മുന്നോടിയായി ശിലാസ്ഥാപനം നടത്തിയതിനെതിരെ പാക്കിസ്ഥാന്‍ വിമര്‍ശിച്ചിരുന്നു.