റീട്ടെയില്‍ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തില്‍

കൊച്ചി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തില്‍. മേയ് മാസത്തില്‍ 3.05 ശതമാനമായാണ് ഉയര്‍ന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് വഴിവച്ചത്.

2019 മേയ് മാസത്തിലെ കണക്കനുസരിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് 1.83 ശതമാനം വര്‍ധനയുണ്ടായി. ഏപ്രിലില്‍ ഇത് 1.1 ശതമാനമായിരുന്നു.

2018 മേയ് മാസത്തില്‍ 4.87 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. 2018 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 3.38 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്.

Top