സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യ 129-ാം സ്ഥാനത്ത് . ഒരു ദശാബ്ദത്തിനിടെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ നേട്ടമാണ് ഇത് . ജനുവരിയില്‍ പുറത്തു വിട്ട പുതിയ റാങ്കിംഗില്‍ ആറു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129-ാം സ്ഥാനത്തെത്തി.
243 പോയിന്റുമായാണ് ഇന്ത്യ 129-ാം സ്ഥാനത്തെത്തിയത്. 2005 ഡിസംബറില്‍ 127-ാം സ്ഥാനത്തെത്തിയതായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച റാങ്കിംഗ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒമ്പതെണ്ണത്തിലും വിജയിക്കാനായതാണ് റാങ്കിംഗിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. പുതിയ റാങ്കിംഗിലും അര്‍ജന്റീനയാണ് ഒന്നാമത്.
ബ്രസീല്‍ രണ്ടും ജര്‍മനി മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. കഴിഞ്ഞ ഡിസംബറില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ 135-ാം സ്ഥാനത്തായിരുന്നു.