ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. 21-ാമത് വാര്‍ഷിക വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം നടക്കും. വിവിധ മേഖലകളിലായി പത്ത് കരാറുകള്‍ ഒപ്പ് വച്ചേക്കും. ആയുധ കരാറാണ് ഇതില്‍ മുഖ്യം.
മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് -400 റഷ്യയില്‍ നിന്ന് കൈമാറുന്നത് സംബന്ധിച്ച് ധാരണയാകും. സൈന്യത്തിനു ആവശ്യമായ ഏഴര ലക്ഷം എ.കെ. 203 റൈഫിള്‍ ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കുന്നതിനുള്ള കരാറിലും ഒപ്പ് വെക്കും. പുടിന്‍ ഇന്ന് തന്നെ തിരികെ മടങ്ങും.