കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 338 റണ്‍സ് വിജയ ലക്ഷ്യം

കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 338 റണ്‍സ് വിജയ ലക്ഷ്യം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് സ്വന്തമാക്കി.

വിരാട് കൊഹ്‌ലിയ്ക്കും, രോഹിത് ശര്‍മ്മയ്ക്കും സെഞ്ച്വറി ലഭിച്ചു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ മൂന്നു ബൌണ്ടറികളുമായി 14 റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ വിരാട് കൊഹ്‌ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ പിന്നീട്‌ മുന്നോട്ടു നയിക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 230 എന്ന മികച്ച സ്‌കോറാണ് നേടിയത്.

138 പന്തില്‍ നിന്ന് രണ്ടു സിക്‌സറിന്റെയും 18 ബൌണ്ടറികളുടെയും അകമ്പടിയോടെ 147 റണ്‍സെടുത്ത രോഹിതിനെ സാന്റ്‌നര്‍ വീഴ്ത്തുമ്പോഴേക്കും ഇന്ത്യ മികച്ച റണ്‍സില്‍ എത്തിയിരുന്നു.

113 റണ്‍സിന്റെ സമ്പാദ്യവുമായി കൊഹ്‌ലി മടങ്ങിയെങ്കിലും ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് നയിച്ചു. പിന്നീട് 25 റണ്‍സുമായി ധോണി പുറത്തായെങ്കിലും ജാദവ് തകര്‍ത്തടിച്ചു.

എന്നാല്‍ 18 റണ്‍സുമായി ജാദവും പുറത്തായപ്പോള്‍ കിവികള്‍ക്ക് നിരാശ നല്കുന്ന സ്‌കോറില്‍ ഇന്ത്യ എത്തിയിരുന്നു.

Top