ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 420 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇരട്ട സെഞ്ച്വറിക്കരികെ 196 റണ്‍സില്‍ പുറത്താകാനായിരുന്നു ഒലി പോപ്പിന്റെ വിധി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.

ഒമ്പതാമാനായി മാര്‍ക് വുഡ് റണ്‍സെടുക്കാതെ പുറത്തായി. പിന്നാലെ ഇരട്ട സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ പോപ്പിനും വിക്കറ്റ് നഷ്ടമായി. 230 റണ്‍സിന്റെ ലീഡ് രണ്ടാം ഇന്നിംഗ്‌സില്‍ നേടാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.

നാലാം ദിനം ആറിന് 316 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുഃനരാരംഭിച്ചത്. അതിവേഗം റണ്‍സ് ഉയര്‍ത്താനായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ ശ്രദ്ധിച്ചത്. റെഹാന്‍ അഹമ്മദ് 28ഉം ടോം ഹാര്‍ട്‌ലി 34ഉം റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഉറച്ച് നിന്ന പോപ്പ് റണ്‍സ് ഉയര്‍ത്തികൊണ്ടേയിരുന്നു.

Top