ബീജിംഗ്: അതിര്‍ത്തിയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈന.
ഈ വര്‍ഷത്തെ ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കവെ ചൈനീസ് പ്രതിരോധ വക്താവ് കേണല്‍ റെന്‍ ഗോഖിയാങാണ് ഇന്ത്യയോട് ആവശ്യം ഉയര്‍ത്തിയത്. ഇന്ത്യ സ്വന്തം അതിര്‍ത്തി സേനകളെ ശക്തമായി നിയന്ത്രിച്ച് അതിര്‍ത്തി ധാരണകള്‍ പാലിക്കുകയും, അതിര്‍ത്തികളില്‍ സമാധാനം നിലനിര്‍ത്തുകയും വേണമെന്നും ചൈനീസ് സൈനിക വക്താവ് തുറന്നടിച്ചു.
ദക്ഷിണ ചൈന കടല്‍ വിഷയത്തിലും ഇന്ത്യ-ചൈനാ അതിര്‍ത്തി സംബന്ധിച്ച വിഷയത്തിലും ചൈനയുടെ പരമാധികാരവും പൊതു താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ തങ്ങളുടെ സൈന്യം നിലകൊണ്ടുവെന്ന് ചൈനീസ് അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തി സംബന്ധിച്ച കരാറുകള്‍ ഇന്ത്യ പാലിക്കുകയും സൈന്യത്തെ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോക്ലാം വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ആശയവിനിമയം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.