india should focus more on economic development chinese media

ബെയ്ജിങ്: വിമാനവാഹനിക്കപ്പല്‍ നിര്‍മ്മിക്കാതെ പകരം സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യയോട് ചൈന.

വ്യവസായവത്കരണത്തിന്റെ ആദ്യഘട്ടത്തില്‍ നില്‍ക്കുന്ന ഇന്ത്യ സ്വന്തമായി വിമാനവാഹനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ നിരവധി തടസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വിലയ സാമ്പത്തിക ശക്തിയെന്ന നിലയില്‍ നാവികസേനയെ ശക്തമാക്കാന്‍ ചൈന പര്യാപ്തമാണ്. സാമ്പത്തിക വികസനം കൈവരിച്ചതിന്റെ പിന്‍ബലത്തോടെയാണ് ചൈന യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

അക്ഷമയോടെയാണ് ഇന്ത്യ വിമാന വാഹനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്ന് ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നുണ്ട്.

യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ വേഗം കുറയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യത്തില്‍ അസ്വസ്ഥത പൂണ്ടാണ് ഇന്ത്യ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നും ചൈനീസ് പത്രം ആരോപിക്കുന്നു.

നാവികസേനയുടെ 68 ാം വാര്‍ഷികം ചൈന കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് ചൈനീസ് യുദ്ധക്കപ്പലുകള്‍ 20 ഓളം രാജ്യങ്ങളില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നതിനുവേണ്ടി പുറപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശം നടത്തിയിരിക്കുന്നത്.

Top