ടി-20 ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണം: പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം

ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ തങ്ങള്‍ക്കാണ് ആധിപത്യമെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. യുഎഇ പിച്ചുകള്‍ തങ്ങള്‍ക്ക് ഹോം ഗ്രൗണ്ട് പോലെയാണെന്നും ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണമെന്നാണ് ആഗ്രഹമെന്നും അസം വ്യക്തമാക്കി.

ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താനെക്കാള്‍ സമ്മര്‍ദ്ദം ഇന്ത്യക്കാണെന്നും അസം പറഞ്ഞു. ഒക്ടോബര്‍ 24നാണ് ഇന്ത്യ-പാകിസ്താന്‍ ഗ്രൂപ്പ് ഘട്ട മത്സരം. ലോകകപ്പുകളില്‍ ഒരു തവണ പോലും ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താനു സാധിച്ചിട്ടില്ല.

നേരത്തെ പാക് താരം വഹാബ് റിയാസും ഇന്ത്യക്കെതിരെ പാകിതാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയെ എന്നല്ല, ഏത് ടീമിനെയും കീഴടക്കാന്‍ പാകിസ്താന് കഴിവുണ്ടെന്നും ലോകകപ്പ് ജേതാക്കളാവാന്‍ പാകിസ്താനു സാധിക്കുമെന്നും വഹാബ് വ്യക്തമാക്കി.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

 

Top