ജെറുസലേം: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.പലസ്തീനിലെ മനുഷ്യാവകാശ സംഘടനായ ഷാഹിദിന് നിരീക്ഷണ പദവി നൽകുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു.
ഇന്ത്യ ഇസ്രയേലിന് അനുകൂലമായാണ് വോട്ട് ചെയ്തത്.ഇതിന് പിന്നാലെയാണ് മോദിക്കും ഇന്ത്യക്കും നെതന്യാഹു നന്ദി അറിയിച്ചത്. ഹമാസുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഷഹേദിന് നിരീക്ഷകപദവി നൽകുന്നതിനെതിരെ ഇസ്രയേൽ രംഗത്തെത്തിയത്.
‘നന്ദി നരേന്ദ്ര മോദി. നന്ദി ഇന്ത്യ. നിങ്ങളുടെ പിന്തുണയ്ക്കും ഐക്യരാഷ്ട്ര സംഘടനയിൽ ഇസ്രയേലിന് ഒപ്പം നിന്നതിനും’. എന്നായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.
ജൂൺ ആറിന് നടന്ന വോട്ടെടുപ്പിൽ യു.എസ്, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ, സൗത്ത് കൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യ ഇസ്രയേൽ നിലപാടിന് അനുകൂലമായി വോട്ട് ചെയ്തത്.അതെ സമയം ചൈന, റഷ്യ, സൗദി അറേബ്യ, തുർക്കി, ഇറാൻ, പാകിസ്ഥാൻ, വെനസ്വേല, ബെലാറസ് തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനിയൻ സംഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു