ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു ; പരമ്പര പങ്കിട്ടു

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം മഴമൂലം ഉപേക്ഷിച്ചു. പരമ്പര 2-2ന് ഇരു ടീമുകളും പങ്കിടും. മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യ 3.3 ഓവറില്‍ 2 വിക്കറ്റ് നഷ്ട്ടത്തിൽ 28 റൺസെടുത്ത് നില്‍ക്കുമ്പോഴ് വീണ്ടും മഴയെത്തി. പിന്നീട് മത്സരം പുനരംരാഭിക്കാന്‍ കഴിഞ്ഞില്ല.

ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 19 ഓവറാക്കി ചുരുക്കി 7.50നാണ് ആരംഭിച്ചത്. ഫൈനൽ മത്സരത്തിൽ ആദ്യ ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിനെ തുടർച്ചയായി രണ്ട് സിക്സറിന് പറത്തിയാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ എന്‍ഗിഡി സ്ലോ ബോളില്‍ ഇഷാനെ ബൌള്‍ഡാക്കി. നാലാം ഓവറില്‍ റുതുരാജ് ഗെയ്ക്വാദിനെയും എന്‍ഗിഡി പുറത്താക്കി. ഇന്ത്യ 3.3 ഓവറില്‍ 28-2 എന്ന നിലയിലുള്ളപ്പോള്‍ വീണ്ടും മഴയെത്തുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമ ഇന്ന് കളിച്ചില്ല. ടോസ് നേടിയ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തബ്രൈസ് ഷംസി, മാർക്കോ യാന്‍സന്‍ എന്നിവരും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറങ്ങിയത്. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ ഹെന്‍ഡ്രിക്സ്, കാഗിസോ റബാഡ എന്നിവർ ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായിരുന്നില്ല.

Top