കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാലാം ഏകദിന മത്സരം നാളെ നടക്കും. അതിനിടയില്‍, ടീം ക്യാപ്റ്റനെ മാറ്റാന്‍ ഒരുങ്ങുകയാണ് ശ്രീലങ്ക.
ശ്രീലങ്കയുടെ നിരന്തരമായുള്ള തോല്‍വിയുടെ പശ്ചാത്തലത്തില്‍ സെലക്ടര്‍മാര്‍ രാജിവെക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് പകരക്കാരന്‍ ക്യാപ്റ്റന്‍ ചമര കപുദഗേദരയ്ക്ക് പരിക്കേറ്റത്. ഈ പരിക്ക് ഭേദമാകാത്ത പക്ഷം ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയാകും ലങ്കയെ നാലാം ഏകദിനത്തില്‍ നയിക്കുക.
അതേസമയം ഇന്ത്യയാകട്ടെ പറയത്തക്ക വേവലാതികള്‍ ഒന്നും ഇല്ലാതെയാണ് നാലാം ഏകദിനത്തിന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടരയക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ആദ്യ മുന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.