ഇന്ത്യ ശ്രീലങ്ക ടി20 മത്സരം ഇന്ന് തുങ്ങും. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ലോകകപ്പ് കണക്കാക്കി ഇന്ത്യ പതിനഞ്ച് അന്താരാഷ്ട്ര ടി20 മത്സരങ്ങളാണ് കളിക്കുക. ഇന്നത്തെ കളിയില്‍ പരിക്ക് മാറി ബുംറയും ധവാനും ഉണ്ടാകും എന്നത് ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. സഞ്ജു സാംസന് കളിക്കാനാവുമോ എന്ന് ഉറപ്പില്ല.
ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനാലാണ് ബിസിസിഐ പ്രതിരോധത്തില്‍ ആയിരിക്കുന്നത്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. പോസ്റ്ററോ ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത പറഞ്ഞിരുന്നു.