സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം 2 മണി മുതലാണ് മത്സരം. പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
കേപ്ടൗണ്‍ ടെസ്റ്റില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ബാറ്റിങ്ങ് നിര തകര്‍ന്നടിഞ്ഞതാണ് ഇന്ത്യക്ക് വിനയായത്. അതിനാല്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഇന്ന് കളത്തിലിറങ്ങും.
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അശ്വിന്‍ മാത്രമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞ ഏക ഇന്ത്യന്‍ സ്പിന്നര്‍. സെഞ്ചൂറിയനിലെ പിച്ചും പേസിനെ പിന്തുണക്കന്നതിനായതിനാല്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് തീരുമാനം. വിദേശത്ത് പരിചയസമ്പത്തുള്ള ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നീ പേസര്‍മാരെ പരിഗണിക്കാതെ ജസ്പ്രീത് ബൂംറക്ക് ആദ്യ മത്സരത്തില്‍ അവസരം നല്‍കിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
മറുവശത്ത് ഫിലാന്‍ഡര്‍, മോണി മോര്‍ക്കല്‍, റബാഡ, സ്റ്റെയന്‍ എന്നീ ബൗളര്‍മാരുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക ആദ്യ മത്സരം ജയിച്ചത്. ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിര ഇന്ത്യയേക്കാള്‍ മികവ് കാണിച്ചതും ആതിഥേയര്‍ക്ക് തുണയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാം മത്സരം ഇരുടീമിനും നിര്‍ണായകമാണ്.