ഇനി അന്തർവാഹിനിയിൽ നിന്ന് ആണവ മിസൈൽ വരെ തൊടുക്കാം; ‘സ്മാർട്ട്’ സംവിധാനം വിജയകരം

ന്യൂഡൽഹി : അന്തർവാഹിനിയിൽ നിന്നുള്ള ആണവ മിസൈൽ ആക്രമണത്തിനടക്കം സഹായിക്കുന്ന മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യ വിജകരമായി പരീക്ഷിച്ചു. സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിസോ (SMART ) സംവിധാനമാണ് ഇന്ത്യ പരീക്ഷിച്ചത്. ഇന്ത്യയുടെ അത്യാധുനിക മിസൈൽ സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് പൂർത്തിയായത്.

ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് ഈ സംവിധാനം വികസിപ്പിച്ചത്. പരീക്ഷണം നടത്തിയത് ഒഡിഷ തീരത്തെ വീലർ ദ്വീപിൽ നിന്നായിരുന്നു. പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടാനായെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ട വിവരത്തിൽ പറയുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒയെ അഭിനന്ദിച്ചു.

രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് കരുത്തേകുന്നതാണ് ഈ പരീക്ഷണം. അന്തർ വാഹിനികളുടെ കരുത്തിൽ വൻ മുന്നേറ്റമാണ് ഈ സംവിധാനത്തിലൂടെ ഇന്ത്യ കരസ്ഥമാക്കുന്നത്. ലേസർ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ തിങ്കളാഴ്ച്ചയാണ് ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചത്.

Top