വാക്‌സിന്‍ വിതരണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. അമേരിക്കയില്‍ ഇതുവരെ 32.33 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തതെങ്കില്‍ ഇന്ത്യ ഇതുവരെ 32.36 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 5.6 ശതമാനമാണ് നിലവില്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം അമേരിക്കയില്‍ ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ വാക്‌സിന്‍ നയം നടപ്പില്‍ വന്നതിനു ശേഷം മാത്രം 3.91 കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയിതിട്ടുണ്ട്. കാനഡ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ഇതുവരെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

 

Top