വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 119 റൺസിന്റെ ജയം. ഇതോടെ വിൻഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മഴ കാരണം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് 36 ഓവറിൽ നേടിയത്. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം വിൻഡീസിന്റെ വിജയലക്ഷ്യം 35 ഓവറിൽ 257 ആയി പുനഃനിശ്ചയിക്കുകയായിരുന്നു. 26 ഓവർ മാത്രം ബാറ്റ് ചെയ്ത വിൻഡീസ് 137 റൺസിന് എല്ലാവരും പുറത്തായി .
മഴ ബാധിച്ച അവസാന ഏകദിനത്തിൽ, ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗും ക്യാപ്റ്റൻ ശിഖർ ധവാന്റെ (74 പന്തിൽ 58) മറ്റൊരു അർധസെഞ്ചുറിയും മൂലം ഇന്ത്യ 36 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ശുഭ്മാൻ ഗിൽ പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി.