ഖലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; നേതാക്കളുടെ പട്ടിക എന്‍ഐഎ തയാറാക്കി

ഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല നേതാക്കള്‍ക്കെതിരായ എന്‍ഐഎ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. ഖലിസ്ഥാന്‍ അനുകൂല നേതാക്കളുടെ പട്ടിക എന്‍ഐഎ തയാറാക്കി. മറ്റ് രാജ്യങ്ങളിലേക്ക് കടന്നവരുടെ പട്ടിക തയാറാക്കിവരുന്നു. 19 പേരുടെ വിവരങ്ങള്‍ തയാറാക്കിയെന്നാണ് സൂചന.

ഖലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ നടപടി കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. കാനഡയുടെ ആരോപണങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെ നീക്കം. കനേഡിയന്‍ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തായ്ലന്‍ഡിലെ ക്ലബുകളിലും ബാറുകളിലും നിക്ഷേപം ഉള്ളതായി കണ്ടെത്തി. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിക്ക് പണം നല്‍കിയെന്നാണ് കണ്ടെത്തല്‍.

നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവും ഖലിസ്ഥാന്‍ അനുകൂല വാദിയുമായ ഗുര്‍പത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. മറ്റ് ഖലിസ്ഥാന്‍ അനുകൂല നേതാക്കളുടെ സ്വത്തുക്കളും എന്‍ഐഎ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഗുര്‍പത്വന്ത് സിങ് പന്നു.

Top