ഇന്‍ഡൊനീഷ്യയ്ക്ക് സഹായവുമായി ഇന്ത്യ; മെഡിക്കല്‍ ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ നല്‍കി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡൊനീഷ്യയ്ക്ക് ഇന്ത്യയുടെ സഹായം. 10 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ ഇന്ത്യ ഇന്‍ഡൊനീഷ്യയിലേക്ക് എത്തിച്ചു.

ഇന്‍ഡൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കാണ് ഓക്‌സിജന്‍ എത്തിച്ചത്. ഐഎന്‍എസ് ഐരാവത് ഉപയോഗിച്ചാണ് ഓക്‌സിജന്‍ കൊണ്ടുപോയത്. ജൂലായ് മാസത്തില്‍ 100 മെട്രിക് ടണ്‍ ഉള്‍ക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കണ്ടയ്‌നറുകളും 300 ഓക്‌സിജന്‍ കോണ്‍സെന്‌ട്രേറ്ററുകളും രാജ്യത്ത് നിന്ന് ഇന്‍ഡൊനീഷ്യയിലേക്ക് അയച്ചിരുന്നു.

ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരിന്റെ ആവശ്യാര്‍ത്ഥം 10 കണ്ടയ്‌നര്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ഐരാവത് ജക്കാര്‍ത്തയിലെ തന്‍ജുങ് പ്രിയോക് പോര്‍ട്ടില്‍ എത്തി. നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

 

Top