ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ അടുത്ത എട്ട് ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചു ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു.
ലക്ഷം കോടി ഡോളറാണ് നിര്‍മ്മാണ മേഖലയില്‍നിന്ന് ലഭിക്കുന്നത്. അതിനാല്‍ നിര്‍മ്മാണമേഖലയില്‍ നിന്ന് പരമാവധി പണം ലഭിക്കുന്നതിനുള്ള പദ്ധതി തയാറാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണമേഖല ഡിജിറ്റലാക്കിയാല്‍ സാങ്കേതികവിദ്യ കമ്പനികളിലും അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അഞ്ചു ലക്ഷം കോടി ഡോളറിന്റെ 60 ശതമാനവും ലഭിക്കുന്നത് തൊഴിലുകളില്‍ നിന്നാണ്. ഗൃഹപരിചരണ സംവിധാനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.