നേപ്പാളിലെ ഭൂകമ്പ ദുരിതബാധിതർക്ക് വീടുകൾ പുനർനിർമ്മിച്ചു നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

NEPAL

ന്യൂഡൽഹി : നേപ്പാളിൽ ഭൂകമ്പത്തെ തുടർന്ന് തകർന്ന വീടുകൾ പുനർനിർമ്മിച്ചു നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. 100 മില്യൺ യുഎസ് ഡോളറാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിയ്ക്കായി ചിലവാക്കുന്നത്. ഗോർഖ, നുവാക്കോട്ട് ജില്ലകളിൽ യഥാക്രമം 50,000 വീടുകൾ നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

നേപ്പാളിൽ ഗോർഖ,നുവാക്കോട്ട് ജില്ലകളിലായി 50,000 സ്വകാര്യ വീടുകളുടെ പുനരുദ്ധാരണത്തിന് സഹായം നൽകുന്നതിനായി 100 മില്ല്യൻ ഡോളർ പുനർനിർമ്മാണ പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നുവെന്ന് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി)) , യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ പ്രോജക്ട് സർവീസ് (യുഎൻഒപിഎസ്) എന്നിവയുമായി കേന്ദ്ര സർക്കാർ പങ്കാളിത്ത കരാർ ഒപ്പിട്ടു. യു.എൻ.ഡി.പി , യുഎൻഒപിഎസ് എന്നിവയുമായി ചേർന്ന് നേപ്പാളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഭൂകമ്പം ഭവന നിർമ്മാണ പുനർനിർമ്മാണ പദ്ധതി നടപ്പാക്കാനായി 2017 അഗസ്റ്റിൽ കരാർ ഒപ്പിട്ടിരുന്നു. ഗോർഖ, നുവാക്കോട്ട് ജില്ലകളിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ നിർമ്മാണ രീതിയുടെ അടിസ്ഥാനത്തിൽ പുനർനിർമ്മിച്ചു നൽകാൻ കഴിയുമെന്നാണ് പദ്ധതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

2015 ഏപ്രിൽ മാസത്തിൽ നേപ്പാളിലുണ്ടായ ഭൂകമ്പം കടുത്ത നാശമാണ് രാജ്യത്ത് വിതച്ചത്. പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും 20,000 ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗോർഖയും നുവാക്കോട്ടുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതും , ഉയർന്ന മരണ സംഖ്യ രേഖപ്പെടുത്തിയ ജില്ലകൾ.

Top